കനത്ത മഴ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്ക് മുകളിൽ, പ്രളയഭീതിയിൽ ഉത്തരേന്ത്യ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ജൂലൈ 2023 (13:39 IST)
കനത്ത മഴയെ തുടര്‍ന്ന് വീണ്ടും പ്രളയഭീതിയില്‍. യമുനയിലെ ജലനിരപ്പ് അപകടരേഖയായ 205.33 കടന്ന് 206.44 ആയി. പഴയ പാലം അടച്ചു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ഹിമാചല്‍ പ്രദേശില്‍ ഇന്നലെയുണ്ടായ മഴക്കെടുതിയില്‍ അഞ്ച് പേര്‍ മരിച്ചു.

കനത്തമഴയെ തുടര്‍ന്ന് ഹരിയാനയിലെ തടയണ തുറന്നതോടെയാണ് യമുനയിലെ ജലനിരപ്പ് ഉയര്‍ന്നത്. തീരപ്രദേശത്തെ പലഭാഗങ്ങളിലും വെള്ളം ഉയര്‍ന്നതോടെ 27,000 പേരെ മാറ്റിപാര്‍പ്പിച്ചു. ഡല്‍ഹി അതിര്‍ത്തിയിലെ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ പലഭാഗങ്ങളിലും ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. 25 വരെ ഹിമാചലിലും ഉത്തരാഖണ്ഡിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഗുജറാത്ത്,ഗോവ,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗുജറാത്തില്‍ സൗരാഷ്ട്ര,കച്ച് മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഹാരാഷ്ട്രയില്‍ പ്രളയസമാനമായ അവസ്ഥയെ തുടര്‍ന്ന് സംസ്ഥാനം ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :