മോദി അഴിമതി നടത്തിയതി​ന്റെ എല്ലാ തെളിവുകളും​ ത​ന്റെ പക്കലുണ്ട്; അതിനാല്‍ തന്നെ പാർലമെൻറിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല: രാഹുൽ ഗാന്ധി

ഞാൻ സംസാരിച്ചാൽ മോദിയെന്ന ബലൂണി​ന്റെ കാറ്റു പോകുമെന്ന് രാഹുൽ

ന്യൂഡൽഹി| സജിത്ത്| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2016 (14:34 IST)
പ്രധാനമന്ത്രി നരേ​ന്ദ്ര മോദി നേരിട്ട്​ അഴിമതി നടത്തിയതി​ന്റെ എല്ലാ തെളിവുകളും​ ത​ന്റെ കൈവശമുണ്ടെന്ന് കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യം മോദിക്ക് അറിയാവുന്നതാണ്. അതിനാലാണ് പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത്. എന്റെ സംസാരം മോദി ഭയപ്പെടുന്നുണ്ട്. ഞാന്‍ സംസാരിച്ചാൽ മോദിയെന്ന ഈ ബലൂണി​ന്റെ കാറ്റുതന്നെ പോകുമെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ഒരു തരത്തിലുള്ള നിബന്ധനകളുമില്ലാതെ സർക്കാർ ചർച്ചക്ക്​ തയാറാകണം. രാജ്യത്തെ പവാങ്ങൾക്ക്​ എതിരായ നടപടിയാണ് നോട്ട്​ അസാധുവാക്കൽ. അതുകൊണ്ടു തന്നെ ആ നടപടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മോദി ഏറ്റെടുക്കണം. എല്ലാ പാർട്ടികളും ചർച്ച ആവശ്യപ്പെടുന്നുണ്ട്​. എന്നാൽ മോദിക്ക്​ പാർലമെൻറിൽ സംസാരിക്കുന്നതിന് താത്​പര്യമില്ല. പ്രതിപക്ഷത്തെ പാർലമെൻറിൽ സംസാരിക്കാൻ അനുവദിക്കണമെന്നും അത്​ തങ്ങളുടെ രാഷ്​ട്രീയാവകാശമാണെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അടിസ്​ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയെന്നത്​ രാഹുൽ ഗാന്ധിയുടെ ശീലമാണെന്നാണ്​ ബി.ജെ.പി പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :