1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Harassment, Pune, Police

പതിനൊന്നുകാരിയെ പീഡിപ്പിച്ച ബന്ധുക്കൾ അറസ്റ്റിൽ

Harassment
പുണെ: പതിനൊന്നുകാരിയായ ബാലികയെ കഴിഞ്ഞ നാല് വർഷങ്ങളായി പീഡിപ്പിച്ചുവന്ന ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ കുട്ടിയുടെ 43 കാരനായ പിതാവും ഉൾപ്പെടുന്നു. ഇയാൾ ബിഹാറിൽ ഒളിവിൽ കഴിയവെയാണ് പോലീസ് പിടിയിലായത്.

കുട്ടിയുടെ പ്രായപൂർത്തി ആകാത്ത സഹോദരൻ, മുത്തച്ഛൻ, അമ്മാവൻ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. സ്‌കൂളിലെ ഒരു ശില്പശാലയ്ക്കിടെ പെൺകുട്ടി പീഡന വിവരം ഒരു കൗൺസിലറോട് പറഞ്ഞതിനെ തുടർന്നായിരുന്നു പോലീസ് നടപടി. പുണെ ബൻഡ് ഗാർഡൻ പൊലീസാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
അനധികൃത മദ്യക്കടത്ത്: ഓട്ടോഡ്രൈവർ അറസ്റ്റിൽ