1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Pocso, Kottappuram

പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Harassment
പറവൂർ: പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം തിരുവാലയിൽ വീട്ടിൽ രാജേഷ് (33) ആണ് അറസ്റ്റിലായത്.

വാടക വീട്ടിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കടന്നു ചെന്ന് ഇയാൾ പീഡിപ്പിച്ചു. തുടർന്നും വിവരം പുറത്തു പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. കുട്ടി വീട്ടിൽ തനിച്ചാവുന്ന സമയത്തൊക്കെ ഇയാൾ നിരന്തരമായി വീട്ടിലെത്തി പീഡിപ്പിച്ചിരുന്നു. ഇതോടെ ഭയന്ന പെൺകുട്ടി ബന്ധുവീട്ടിലേക്ക് താമസം മാറ്റി.

എങ്കിലും പെൺകുട്ടി വിവരം ഒരു ബന്ധുവിനെ അറിയിച്ചു. ഇത് ജില്ലാ ശിശുസംരക്ഷണ സമിതിവഴി പറവൂർ പോലീസിൽ അറിയിച്ചു. തുടർന്നാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു ഇയാളെ ഇൻസ്‌പെക്ടർ നിസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഭരണഘടനയിൽ നിന്നും മതേതരത്വം ഒഴിവാക്കണം: ബിജെപി ജനറൽ സെക്രട്ടറി സിടി രവി