1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Vechuchira Pocso

പത്ത് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം : വൃദ്ധൻ അറസ്റ്റിൽ

Harassment
പത്തനംതിട്ട: പത്ത് വയസുള്ള ബാലികയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ ചേത്തക്കൽ സൈമൺ എന്ന 72 വയസുകാരനാണ് അറസ്റ്റിലായത്. ലൈംഗിക പീഡനം, പോക്സോ നിയമം എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച ചൈൽഡ് ലൈനിൽ ലഭിച്ച വിവരം അനുസരിച്ചാണ് വെച്ചൂച്ചിറ പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിഷാദ മൊഴി രേഖപ്പെടുത്തിയത്. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. 
അടുത്ത ലേഖനം
ഒരു കോടിയുടെ കുഴൽപ്പണം തട്ടിയെടുത്തു : മൂന്നു പേർ അറസ്റ്റിൽ