ദിവസേന രോഗികള്‍ മുന്നില്‍ കിടന്ന് മരിക്കുന്നത് കണ്ട് കണ്ട് ഡോക്ടര്‍ ജീവനൊടുക്കി

ശ്രീനു എസ്| Last Modified ശനി, 1 മെയ് 2021 (21:53 IST)
കൊവിഡ് രോഗം ബാധിച്ച് ദിവസേന രോഗികള്‍ മുന്നില്‍ കിടന്ന് മരിക്കുന്നത് കണ്ട് കണ്ട് മാനസിക സംഘര്‍ഷം മൂലം ഡോക്ടര്‍ ജീവനൊടുക്കി. ഡല്‍ഹിയിലെ സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറും യുപി ഖരക്പൂര്‍ സ്വദേശിയുമായ ഡോ. വിവേക് റായി ആണ് ജിവനൊടുക്കിയത്. കഴിഞ്ഞ ഒരുമാസമായി ഇദ്ദേഹം കൊവിഡ് വാര്‍ഡില്‍ തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നു. കൊവിഡ് രോഗികള്‍ മരിക്കുന്നത് കണ്ട് ഇദ്ദേഹത്തിന് മാനസിക സംഘര്‍ഷം ഉണ്ടായിരുന്നതായി ഐഎംഎ മുന്‍ മേധാവി ഡോ. രവി വാങ്കോദ്കറാണ് ട്വിറ്ററിലൂടെ അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :