ഗ്യാനേഷിനെ പൂട്ടും, സുപ്രീം കോടതിയെ സമീപിക്കും: രാഹുൽ ഗാന്ധി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷിനെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വലിയൊരു തെറ്റാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. ജനങ്ങളും മോദി ഭരണകൂടവും തമ്മിലാണ് ഇപ്പോഴത്തെ പോര്. ഡൽഹിയിൽ 30,000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഡൽഹി പൂർണമായും പൊലീസ് കസ്റ്റഡിയിലാണ്. 50 ശതമാനം പൊലീസുകാരും പ്രതിപക്ഷ സമരങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. നിങ്ങൾ ചെയ്യുന്നത് ശരിയായ കാര്യമെന്നാണ് അവർ പറയുന്നത്. 200 ലേറെ സർക്കാർ ജീവനക്കാർക്ക് ഞങ്ങളുടെ മുന്നണിയുമായി അടുപ്പമുണ്ട്. അവർ ഞങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ തരുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.
ഗ്യാനേഷിന് രക്ഷപ്പെടാൻ സാധിക്കില്ല. ഗ്യാനേഷ് രാജിവയ്ക്കുകയെന്നതാണ് ആവശ്യം. ഗ്യാനേഷിനെ വെറുതെ വിടില്ല. സുപ്രീം കോടതിയെ സമീപിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
