ശ്രീനു എസ്|
Last Updated:
ശനി, 6 ജൂണ്‍ 2020 (07:45 IST)
ഇതരസംസ്ഥാന തൊഴിലാളികളെ പതിനഞ്ചുദിവസത്തിനകം നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ട്രെയിനുകള്‍ വിട്ടുനല്‍കുന്നതില്‍ തടസമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്വമേധയാ എടുത്ത കേസിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
അതേസമയം ഇതരസംസ്ഥാനതൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് റെയില്‍വേ നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. 4155 ശ്രമിക് ട്രെയിനുകള്‍ യാത്രനടത്തിയെന്നും ഇതിലൂടെ 57 ലക്ഷം അതിഥി തൊഴിലാളികളെ നാട്ടില്‍ തിരിച്ചെത്തിച്ചെന്നും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം ഒന്‍പതിന് പ്രസ്താവിക്കുമെന്ന് കോടതി പറഞ്ഞു.