ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു, മരണസംഖ്യ 4 ലക്ഷത്തിലേക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 6 ജൂണ്‍ 2020 (07:44 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു, 68,43,840 പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുകയാണ്. 3,98,071 പേരാണ് വൈറസ് ബാധയെ തുടർന്ന് ലോകത്ത് മരിച്ചത്. അമേരിക്കയിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ്. 19.65 ലക്ഷത്തിലധികം പേർക്കാണ് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചത്.

1,11,390 പേർ രോഗബാധയെ തുടർന്ന് അമേരിക്കയിൽ മരണപ്പെട്ടു. ബ്രസീലിൽ രോഗബാദിതരുടെ എണ്ണം ആറര ലക്ഷത്തിലേയ്ക്ക് കടക്കുകയാണ്. മരണസംഖ്യ 35,000 പിന്നിട്ടു. റഷ്യയിൽ നാലര ലക്ഷത്തോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ 5,528 മാത്രമാണ്. ബ്രിട്ടണിൽ മരണം 40,000 പിന്നിട്ടു. അതേസമയം കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാം സ്ഥാനത്തെത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :