അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡെന്ന് റിപ്പോര്‍ട്ട്

ശ്രീനു എസ്| Last Updated: വെള്ളി, 5 ജൂണ്‍ 2020 (18:29 IST)
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രക്കാരനായ ദാവൂദ് നിലവില്‍ പാക്കിസ്ഥാന്റെ സംരക്ഷണത്തിലാണ്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇരുവരെയും കറാച്ചിയിലെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ ദാവൂദിനെ അന്താരാഷ്ട്ര തീവ്രവാദിയായി 2003 ല്‍ ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. തലയ്ക്ക് 25 ദശലക്ഷം ഇനാം പ്രഖ്യാപിച്ചിരിക്കുന്ന കുറ്റവാളിയാണ് ദാവൂദ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :