ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വനംവകുപ്പ് തയ്യാറാക്കിയ വൃക്ഷത്തൈകളുടെ വിതരണത്തിന് തുടക്കമായി

ശ്രീനു എസ്| Last Updated: വെള്ളി, 5 ജൂണ്‍ 2020 (17:51 IST)
ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വനംവകുപ്പ് തയ്യാറാക്കിയ വൃക്ഷത്തൈ വിതരണത്തിന് തുടക്കമായി. ഹരിതകേരളം പദ്ധതിയുടെ
ഭാഗമായി
57.7 ലക്ഷം വൃക്ഷത്തൈകളാണ് വനം വകുപ്പ് ഇത്തവണ വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. മാവ്, ഞാവല്‍, പുളി, പ്ലാവ്, അമ്പഴം, സപ്പോട്ട, മാതളം, റംപുട്ടാന്‍, മുരിങ്ങ, കണിക്കൊന്ന, മന്ദാരം, മഞ്ചാടി, മണിമരുത്, കുന്നിവാക,തേക്ക്, ഈട്ടി, കുമ്പിള്‍, പൂവരശ്, അഗത്തിചീര, ദന്തപാല, മുള തുടങ്ങിയ നാല്‍പതോളം ഇനങ്ങളാണ് ഇതില്‍പ്രധാനപ്പെട്ടവ.

ജൈവവൈവിധ്യ സംരക്ഷണം ഏറ്റവും അനിവാര്യമായ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നതെന്നും വൃക്ഷവത്ക്കരണമാണ്
ഇതിനായുള്ള ഒരു പ്രധാന പരിഹാരമാര്‍ഗമെന്നും സംസ്ഥാനതല വിതരണം ഉദ്ഘാടം ചെയ്യവെ വനംവകുപ്പ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :