1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Governors will be appointed soon: Rajnath singh

ഗവര്‍ണര്‍മാരുടെ നിയമനം ഉടനെയുണ്ടാകുമെന്ന് രാജ്‌നാഥ് സിംഗ്

ഗവര്‍ണര്‍മാര്‍
വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ നിയമനം ഉടനെയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പാര്‍ലമെന്റിലെ വരും ദിന ബജറ്റ് സമ്മേളനങ്ങള്‍ക്കിടയിലാവും പ്രഖ്യാപനം.
 
ഇതിനെ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്തിനെ സ്ഥലം മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം എന്നാണ് സൂചന. പകരം മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയെ പുതിയ ഗവര്‍ണറായി നിയമിച്ചേക്കും. 
 
നാഗാലാന്റ് ഗവര്‍ണര്‍ അശ്വനി കുമാറിന്റെ രാജിയെത്തുടര്‍ന്ന് മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമനെ നാഗാലാന്റിലേക്ക് മാറ്റി. രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് അല്‍വയ്ക്ക് ഗുജറാത്തിന്റെ അധിക ചുമതല നല്‍കി. ഗുജറാത്ത് ഗവര്‍ണര്‍ കമലാ ബേനിവാളിനെ മിസോറാമിലേക്ക് സ്ഥലം മാറ്റിയിരുന്നു.