പനാജി|
JOYS JOY|
Last Modified വെള്ളി, 31 ജൂലൈ 2015 (12:18 IST)
കഴിഞ്ഞ 28 വര്‍ഷമായി ഗോവയില്‍ കൊങ്കിണി ഭാഷയില്‍ പുറത്തിറങ്ങിയിരുന്ന വര്‍ത്തമാനപത്രം ‘സുനപരന്ത്’ അച്ചടി നിര്‍ത്തുന്നു. പത്രത്തിന്റെ മാനേജ്‌മെന്റ് അറിയിച്ചതാണ് ഇക്കാര്യം. അടുത്തമാസം പത്രം പൂര്‍ണമായും അച്ചടി നിര്‍ത്തുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
പത്രം പുറത്തിറക്കുന്നതിനുള്ള ചെലവ് ഏറിയതാണ് കാരണം. ഗോവയില്‍ കൊങ്കിണി ഭാഷയില്‍ പുറത്തിറങ്ങുന്ന ഏക പത്രമായിരുന്നു ‘സുനപരന്ത്’. ഗോവയുടെ ഔദ്യോഗിക ഭാഷയായി കൊങ്കിണിയെ പ്രഖ്യാപിച്ച ഉടനെ, 1987ലായിരുന്നു പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
ഗോവയിലെ പ്രമുഖ ഖനി ഉടമ ദത്തരാജ് സല്‍ഗനോക്കറായിരുന്നു ഉടമയും പ്രസാധകനും. എന്നാല്‍,
ആധുനികവത്കരണം മൂലം സംഭവിച്ച ഭാരിച്ച ബാധ്യത കാരണം പത്രം പൂട്ടാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് സാല്‍ഗനോക്കര്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ 28 വര്‍ഷമായി പത്രം നടത്തിയിരുന്ന നഷ്‌ടം ഉദ്ദേശ്യശുദ്ധി മൂലം കാര്യമാക്കിയിരുന്നില്ല.കൊങ്കിണി വായനക്കാരില്‍ നിന്ന് പ്രതീക്ഷിച്ച പോലെ നല്ല പ്രതികരണം ലഭിച്ചിരുന്നില്ലെന്നും പത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.