Annual Fastag: 3000 രൂപ മാത്രം, വാർഷിക ഫാസ്ടാഗ് സംവിധാനം വരുന്നു, രാജ്യത്തെ ഹൈവേ യാത്ര സുഗമമാക്കാൻ വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് രാജ് മാര്‍ഗ് യാത്ര ആപ്പിലും എന്‍എച്ച്എഐ ഗതാഗതമന്ത്രാലയം എന്നിവയുടെ വെബ്‌സൈറ്റുകളിലും ലഭ്യമാകും.

Toll- Fastag
അഭിറാം മനോഹർ| Last Modified ബുധന്‍, 18 ജൂണ്‍ 2025 (14:03 IST)
രാജ്യത്തെ ഹൈവേ യാത്രയെ കൂടുതല്‍ സുഗമമാക്കാനും, സ്വകാര്യ വാഹനങ്ങള്‍ക്ക് അനായാസ യാത്ര നടത്താനുമായി ഇടപെടല്‍ നടത്തി കേന്ദ്രസര്‍ക്കാര്‍.2025 ഓഗസ്റ്റ് 15 മുതല്‍, ഫാസ്റ്റാഗ് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പാസ് സംവിധാനം 3,000 രൂപ നിരക്കില്‍ ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര റോഡ്- ഹൈവെ ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്കരി എക്‌സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

വാണിജ്യേതര വാഹനങ്ങള്‍ക്ക് മാത്രമാകും ഈ സൗകര്യമുണ്ടാവുക. ആക്ടിവേഷന്‍ തീയ്യതി മുതല്‍ ഒരു വര്‍ഷം അല്ലെങ്കില്‍ 200 യാത്രകള്‍ക്കാണ് സാധുത. ഇതില്‍ ആദ്യം വരുന്നത് ഏത് എന്നതിനനുസരിച്ച് പാസ് ഉപയോഗിക്കാം. ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് രാജ് മാര്‍ഗ് യാത്ര ആപ്പിലും എന്‍എച്ച്എഐ ഗതാഗതമന്ത്രാലയം എന്നിവയുടെ വെബ്‌സൈറ്റുകളിലും ലഭ്യമാകും.

പുതിയ പരിഷ്‌കാരം വഴി വലിയ തോതില്‍ ടോള്‍ പ്ലാസുകളില്‍ കാത്തിരിപ്പും ഗതാഗതക്കുരുക്കുകള്‍ക്കും പരിഹാരമുണ്ടാകും.ടോള്‍ പ്ലാസങ്ങളില്‍ 60 കിലോമീറ്ററിനുള്ളിലെ വാഹനങ്ങള്‍ക്കുള്ള ആശങ്കക്ക് ഈ സൗകര്യം പരിഹാരമാകുമെന്നാണ് കരുതുന്നത്.3000 രൂപയ്ക്ക് ഒറ്റത്തവണ ഫാസ്ടാഗ് ചെയ്യുന്നതിലൂടെ സ്വകാര്യ വാഹനങ്ങള്‍ക്ക് ദേശീയ പാതകളിലൂടെയും സംസ്ഥാന എക്‌സ്പ്രസ് വേയിലൂടെയും ഒരു വര്‍ഷത്തേക്ക് അധിക ടോള്‍ നിരക്കില്ലാതെ സഞ്ചരിക്കാനാകും.


നിലവില്‍ ഫാസ്റ്റാഗ് ഉപയോഗിക്കുന്ന മിക്ക യാത്രക്കാരും ഓരോ ട്രിപ്പിനും വേര്‍തിരിച്ചുള്ള ടോള്‍ പണമടയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പുതിയ വാര്‍ഷിക പാസ് സംവിധാനം വരുന്നതോടെ12 മാസം മുഴുവനും ടോളിന്റെ ചിന്തയില്ലാതെ വാഹനമോടിക്കാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :