അനുബന്ധ വാര്‍ത്തകള്‍
- അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി
- വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്, ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
- അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്
- Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നു,242 യാത്രക്കാരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്ളതായി അഭ്യൂഹം
- Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് വൻ അപകടം
അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും
ഇന്ത്യയിലെ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 4900 കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിന്റെ 2.5 മടങ്ങിലധികം മൂല്യമാണ് ഇന്‍ഷുറന്‍സ് ക്ലൈം ലഭിക്കുന്നത്.
വിമാനത്തിന്റെ ബാധ്യത ഏകദേശം 12.5 കോടി ഡോളറും യാത്രക്കാരുടെ ബാധ്യത, മൂന്നാംകക്ഷി ബാധ്യത, മറ്റു വ്യക്തിഗത ബാധ്യത ക്ലൈമുകള്‍ ഏകദേശം 35 കോടി ഡോളറുമായിരിക്കുമെന്നാണ് ജിഐസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ ആയ രാമസ്വാമി നാരായണന് വ്യക്തമാക്കിയത്. അതേസമയം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെയാണ് ഇന്‍ഷുറന്‍സ് തുക കൂടി ലഭിക്കുക.
230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരുമായാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് വിമാനം പറന്നത്. പിന്നാലെ വിമാനത്താവളത്തിന് സമീപത്തെ ജനവാസ മേഖലയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന 38 പേര് മരണപ്പെട്ടു.