1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Narendra Modi speaks to Trump over phone

ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത് പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ട്; ട്രംപിനോട് ഫോണില്‍ സംസാരിച്ച് നരേന്ദ്രമോദി

ഇന്ത്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടു എന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.

Narendra Modi and Donald Trump
ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത് പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചത് കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപിനോട് ഫോണില്‍ സംസാരിക്കവെയാണ് മേദി ഇക്കാര്യം പറഞ്ഞത്. നരേന്ദ്രമോദി 35 മിനിറ്റാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചത്. ഇന്ത്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടു എന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. 
 
കൂടാതെ നിരവധി തവണ അമേരിക്ക ഈ അവകാശവാദം ഉയര്‍ത്തിയിരുന്നു. അടുത്ത് ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ഉണ്ടായപ്പോഴും ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കിയതുപോലെ ഇതും ഒഴിവാക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും മോദി പറഞ്ഞു.
 
തീവ്രവാദത്തോടെ സന്ധിയില്ല, അവിടെ ട്രേഡ് ചര്‍ച്ച ഉണ്ടാവില്ലെന്നും മോദി ട്രംപിനോട് പറഞ്ഞു. പിന്നാലെ മോദി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അമേരിക്കയോട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍; വൈറ്റ് ഹൗസില്‍ അടിയന്തിരയോഗം