Air India: വീണ്ടും പണിതന്ന് എയര്‍ ഇന്ത്യ; അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള ഫ്‌ളൈറ്റ് റദ്ദാക്കി

കഴിഞ്ഞ 24 മണിക്കൂറിനിടെ നാലാമത്തെ എയര്‍ ഇന്ത്യ വിമാനത്തിന്റെയാണ് സാങ്കേതിക തകരാര്‍ മൂലം സര്‍വീസ് തടസപ്പെടുന്നത്

Air India, Hong Kong, Air India flight returned to Hong Kong, Air India Accident, Air India Landing, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി, എയര്‍ ഇന്ത്യ വിമാനം അപകടം, എയര്‍ ഇന്ത്യ വാര്‍ത്തകള്‍
Air India
രേണുക വേണു| Last Modified ചൊവ്വ, 17 ജൂണ്‍ 2025 (15:53 IST)

Air India: അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. AI 159 എന്ന ഫ്‌ളൈറ്റാണ് സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കേണ്ടിവന്നതെന്ന് എവിയേഷന്‍ A2Z റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.10 ന് അഹമ്മദബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ബോയിങ് 787-8 ഡ്രീംലൈനര്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദബാദില്‍ എത്തിയ വിമാനം അഹമ്മദബാദ് - ലണ്ടന്‍ സര്‍വീസിനായി തയ്യാറെടുക്കുന്നതിനിടയിലാണ് അടിയന്തരമായി സര്‍വീസ് റദ്ദാക്കിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നാലാമത്തെ എയര്‍ ഇന്ത്യ വിമാനത്തിന്റെയാണ് സാങ്കേതിക തകരാര്‍ മൂലം സര്‍വീസ് തടസപ്പെടുന്നത്. വിമാനം റദ്ദാക്കിയതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു. ഇന്നു രാവിലെ എയര്‍ ഇന്ത്യയുടെ AI 180 സാന്‍ ഫ്രാന്‍സിസ്‌കോ - മുംബൈ വിമാന സര്‍വീസും സാങ്കേതിക തകരാറിനെ തുടര്‍ന്നു അവതാളത്തിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :