വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 6 മെയ് 2020 (14:28 IST)
വാസ്തു എന്നത് വെറുമൊരു വിശ്വാസമല്ല, ശാസ്ത്രം തന്നെയാണ്. അതുകൊണ്ടുതന്നെ വീടു വയ്ക്കുന്നതു മുതല്‍ പല കാര്യങ്ങള്‍ക്കും വാസ്തു നോക്കുന്നതും സാധാരണമാണ്. സമാധാനവും സന്തോഷവും സ്‌നേഹവും നിറഞ്ഞ ദാമ്പത്യം വിവാഹിതരുടേയും വിവാഹത്തിനൊരുങ്ങുന്നവരുടേയുമെല്ലാം സ്വപ്‌നമാണ്. വിവാഹം വൈകാനുള്ള പല കാരണങ്ങളിലൊന്നാണ് വാസ്തുദോഷം. വീടുനിര്‍മാണത്തില്‍ സംഭവിച്ചിട്ടുള്ള തെക്കുവടക്കു ദോഷങ്ങള്‍ വിവാഹം വൈകാന്‍ കാരണമാകാറുണ്ട്.
ദാമ്പത്യത്തില്‍ സന്തോഷം നിറയാന്‍ വീട്ടിലെ ബെഡ്‌റൂം തെക്കു പടിഞ്ഞാറോ വടക്കു പടിഞ്ഞാറോ ആക്കുന്നത് ഉത്തമമാണ്. അതുപോലെ തന്നെ പ്രധാനമാണ് പങ്കാളികള്‍ കിടക്കുമ്പോള്‍ തെക്കോട്ടു തല തിരിച്ചു വച്ചു കിടക്കണമെന്നത്. ഇത് ശരീരത്തിന് നല്ല ഊര്‍ജം ലഭ്യമാക്കാന്‍ സഹായിക്കും. കഴിവതും ബെഡ്‌റൂമില്‍ ഇളം നിറങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭര്‍ത്താവ് വലതുവശത്തും ഭാര്യ ഇടതുവശത്തുമായി കിടക്കണം.
ബെഡ്‌റൂമില്‍ നിന്നു കഴിവതും ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ സാമഗ്രികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ സ്വാഭാവികമായും ടെന്‍ഷനും വഴക്കുമെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബെഡ്‌റൂമില്‍ കഴിവതും കണ്ണാടി വയ്ക്കരുത്. ഇത് തെറ്റിദ്ധാരണകള്‍ക്കും വഴക്കുകള്‍ക്കും ഇടയാക്കും. ഉണ്ടെങ്കില്‍ തന്നെ അത് രാത്രിയില്‍ മൂടി വയ്ക്കാന്‍ ശ്രദ്ധിക്കണം.