അത് പഠിച്ചത് ധോണിയിൽനിന്ന്, സ്മിത്ത് എനിയ്ക്ക് 'ചാച്ചു': മനസുതുറന്ന് സഞ്ജു

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 6 മെയ് 2020 (12:40 IST)
ഇന്ത്യൻ ടിമിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലാത്ത താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. പലപ്പോഴും താാരം തഴയപ്പെട്ടു. എന്നാൽ പ്രതീക്ഷ കൈവിടാൻ ഒരിക്കലും തയ്യാറല്ല സഞ്ജു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തോൽവികളെ നേരിടാൻ താൻ പഠിച്ചു. എന്നും, മഹേന്ദ്ര സിങ് ധോണിയെയാണ് അക്കാര്യത്തിൽ താൻ മാതൃകയാക്കുന്നത് എന്നു തുറന്നുപറയുകയാണ് സഞ്ജു. ഐപിഎൽ ടീമായ രാജസ്ഥാന്‍ റോയല്‍സ് സംഘടിപ്പിച്ച പോഡ്കാസ്റ്റിലാണ് സഞ്ജു മനസു തുറന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തോല്‍വികളെ നേരിടാന്‍ ഞാൻ പഠിച്ചിട്ടുണ്ട്. മഹേന്ദ്ര സിങ് ധോണിയാണ് പരാജയങ്ങളെ നേരിടുന്നതിൽ എന്റെ മാതൃക. സ്വന്തം കഴിവ് മനസ്സിലാക്കാനും അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ചു. ടീമിനുവേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ഞാൻ ചിന്തിയ്ക്കുന്നത്. വിരാട്, രോഹിത് പോലുള്ള മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നതും ലോകത്തിലെതന്ന ഏറ്റവും മികച്ച ടീമുകളിലൊന്നിന്റെ ഭാഗമാകുന്നതും മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്.

ഐപിഎല്ലിൽ സ്റ്റീവ് സ്മിത്തുമായുള്ള ആത്മബന്ധത്തെ ബന്ധത്തെക്കുറിച്ചും സഞ്ജു പറയുന്നുണ്ട്. 'ചാച്ചു' എന്നാണ് സ്മിത്തിനെ ഞാൻ വിളിയ്ക്കുന്നത്. സ്മിത്ത് തിരിച്ച് എന്നെയും അങ്ങനെതന്നെയാണ് വിളിക്കുന്നത്. ബ്രാഡ് ഹോഗാണ് സ്മിത്തിനെ ചാച്ചു എന്ന് വിളിച്ചുതുടങ്ങിയത്. ഹോഗ് പോയതിനു ശേഷം ഞാന്‍ അദ്ദേഹത്തെ അങ്ങനെ വിളിച്ചുതുടങ്ങി. പരസ്പരം ആ പേര് വിളിക്കുന്നത് ഞങ്ങള്‍ വളരെയധികം ആസ്വദിക്കാറുണ്ട്' സഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :