അസൂയയില്ല, അവൻ വളർന്നുവരുന്ന ഇതിഹാസം, വെളിപ്പെടുത്തി ഹർഭജൻ സിങ്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 6 മെയ് 2020 (13:26 IST)
ഇന്ത്യകണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഹർഭജൻ സിങ്. 2016ലാണ് ഇന്ത്യയ്ക്കുവേണ്ടി അവസാനമായി ഹർഭജൻ കളിച്ചത്. ക്രിക്കറ്റിൽനിന്നും ഇപ്പോഴും താരം വിരമിച്ചിട്ടില്ല. ഇന്ത്യൻ സ്പിന്നർ ആർ വളർന്നുവരുന്ന ഇതിഹാസമാണെന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇപ്പോൾ താരം. ഹർഭജൻ സിങിനെ പിന്തള്ളിയാണ് അശ്വിൻ ഇന്ത്യൻ ടീമിൽ ഇടം നേടിയത്.


'ഓസ്‌ട്രേലിയക്ക്‌ പുറത്ത്‌ സ്‌പിന്നര്‍മാരെ തുണക്കാത്ത പിച്ചില്‍ പോലും ലിയോണ്‍ മികവ്‌ കാണിച്ചിട്ടുണ്ട്‌. അതിനാല്‍ ഓസീസ്‌ സ്‌പിന്നറെ കുറിച്ച്‌ പറയാതിരിക്കാനാവില്ല. എന്നാല്‍ അശ്വിന്‍ ഇതിഹാസമായി ഉയരുന്നതിന്റെ വഴിയിലാണ്‌. ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ്‌ അശ്വിന്‍ ഇപ്പോള്‍ ചെയ്യേണ്ടത്. ഇനിയും വിക്കറ്റ്‌ വീഴ്‌ത്താനും, ലോകത്തെ വിക്കറ്റ്‌ വേട്ടയില്‍ മുന്‍പിലെത്താനും അശ്വിന്‌ സാധിയ്ക്കും.

ഇന്ത്യക്കു വേണ്ടി 103 ടെസ്റ്റിലാണ് ഹര്‍ഭജന്‍ കളിച്ചത്. അതേ സമയം 2011 ല്‍ ടീമിലെത്തിയ അശ്വിന്‍ ഇതിനോടകം തന്നെ 71 ടെസ്റ്റുകൾ കളിച്ചു. 365 വിക്കറ്റുകളാണ്‌ ഈ മത്സരങ്ങളിൽനിന്നും അശ്വിന്റെ സമ്പാദ്യം. നാല്‌ സെഞ്ചുറിയും അശ്വിന്റെ പേരിലുണ്ട്‌. 111 ഏകദിനങ്ങളില്‍ നിന്ന്‌ 150 വിക്കറ്റുകളും അശ്വിൻ സ്വന്തം പേരിൽ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :