അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വാക്സിന്റെ ഫലത്തെ കുറിച്ച് എയിംസ് പറയുന്നത് ഇങ്ങനെ
- തൃശൂരില്‍ ഇതുവരെ കൊവിഡ് ബാധിതരായത് 93,436 പേര്; 87,819 പേര്‍ക്ക് രോഗമുക്തി
- ചലച്ചിത്രമേള: പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടിംഗ് നാളെ വരെ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 45 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- ഇന്ത്യയില്‍ ഗൂഗിള്‍ മാപ്പിന് പകരമാവാന്‍ മാപ്പ് മൈ ഇന്ത്യയും ഐഎസ്ആര്‍ഓയും ഒന്നിക്കുന്നു
'ഇതെന്റെ അച്ഛനോട് എന്തുകൊണ്ടാണ് നിങ്ങള്‍ ചോദിക്കാത്തത്': പാചകം അറിയുമോയെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് കനിമൊഴിയുടെ മറുപടി
പാചകം ചെയ്യാനറിയുമോയെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് തമിഴ്‌നാട് ഡിഎംകെ എംപി കനിമൊഴി നല്‍കിയ മറുപടി ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ലിംഗപരമായ അധിക്ഷേപം ജനിപ്പിക്കുന്ന ചോദ്യത്തിന് കൃത്യമായ മറുപടി തന്നെയാണ് കനിമൊഴി നല്‍കിയത്. ഈ ചോദ്യം എന്തുകൊണ്ട് നിങ്ങള്‍ എന്റെ പിതാവ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായ കരുണാനിധിയോട് ചോദിച്ചില്ല. അല്ലെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ പുരുഷന്‍മാരായ രാഷ്ട്രിയ പ്രവര്‍ത്തകരോട് ഈ ചോദ്യം ചോദിച്ചില്ലെന്നും കനിമൊഴി ചോദിച്ചു.
ഒരു അഭിമുഖ സംഭാഷണത്തിനിടെയാണ് കനിമൊഴി ഇക്കാര്യം ചോദിച്ചത്. ന്യൂസ് 18 തമിഴിന്റെ 39 സെക്കന്റുള്ള വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ചിരിച്ചുകൊണ്ടാണ് കനിമൊഴി ഇത് ചോദിച്ചത്. ചോദിച്ചത് തെറ്റായെന്ന് തോന്നിയ റിപ്പോര്‍ട്ടര്‍ പരിങ്ങലിലായകുമ്പോള്‍ തനിക്ക് പാചകം അറിയാമെന്ന് കനി പറയുകയും ചെയ്തു.
അടുത്ത ലേഖനം