1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Iffk trivandrum news

ചലച്ചിത്രമേള: പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടിംഗ് നാളെ വരെ

Iffk
ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ഇന്നും തുടരും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. 
 
എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK (space) ഫിലിം കോഡ് എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേയ്ക്ക് അയക്കേണ്ടതാണ്.ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തില്‍ പ്രേക്ഷകപ്രീതി നേടിയ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സമ്മാനിക്കും.
അടുത്ത ലേഖനം
പൗരത്വനിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പിലാക്കില്ല എന്ന് തന്നെയാണ്: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി