1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Dharavi covid raising

ധാരാവിയില്‍ 55 ദിവസത്തിനു ശേഷം വീണ്ടും കൊവിഡ് വ്യാപനം

Covid
ധാരാവിയില്‍ 55 ദിവസത്തിനു ശേഷം വീണ്ടും കൊവിഡ് വ്യാപനം. 33പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചിട്ടുള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കൊവിഡ് വ്യാപിക്കുന്നത് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. 
 
ഏഴുലക്ഷത്തിലധികം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ നേരത്തേ കൊവിഡ് വലിയ രീതിയില്‍ പടര്‍ന്നെങ്കിലും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടായിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയതും വിവിധ ആഘോഷങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാത്തതും രോഗബാധിതരുടെ എണ്ണം കൂട്ടിയെന്നാണ് വിലയിരുത്തല്‍.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഇ പി ജയരാജനില്ലാത്ത എന്ത് പ്രത്യേകതയാണ് കെ ടി ജലീലിനുള്ളത്- ഷാഫി പറമ്പിൽ