അഭിറാം മനോഹർ|
Last Updated:
ശനി, 12 സെപ്‌റ്റംബര്‍ 2020 (10:09 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു. കഴിഞ്ഞ 34 മണിക്കൂറിനിടെ 97,570 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46,59,985 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1201 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
നിലവില്‍ 9,58,316 പേരാണ് ചികിത്സയിലുള്ളത്. 36,24,197 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും തമ്മിലുള്ള അന്തരം വര്‍ധിക്കുകയാണെന്നും
രോഗം സ്ഥിരീകരിച്ച നാലിൽ മൂന്ന് പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം പറഞ്ഞു.