1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi, University, Baghath Singh, Freedom

ഭഗത് സിങ്ങിനെ തീവ്രവാദിയെന്ന് വിളിക്കരുത്, ദേശീയ വികാരം മുറിവേൽപ്പിക്കപ്പെടും; ഡൽഹി യൂണിവേഴ്സിറ്റിയോട് കേന്ദ്രം

സ്വാതന്ത്യ സമര നേതാവും വിപ്ലവകാരിയുമായിരുന്ന ഭഗത് സിങ്ങിനേയും സൂര്യസെൻ, ചന്ദ്രശേഖർ ആസാദ് എന്നിവരേയും തീവ്രവാദികൾ എന്ന് ചിത്രീകരിച്ചത് ശരിയായില്ലെന്ന് ഡൽഹി യൂണിവേഴ്സിറ്റിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര മാനവവിഭവശേഷി മ

ഡൽഹി
സ്വാതന്ത്യ സമര നേതാവും വിപ്ലവകാരിയുമായിരുന്ന ഭഗത് സിങ്ങിനേയും സൂര്യസെൻ, ചന്ദ്രശേഖർ ആസാദ് എന്നിവരേയും തീവ്രവാദികൾ എന്ന് ചിത്രീകരിച്ചത് ശരിയായില്ലെന്ന് ഡൽഹി യൂണിവേഴ്സിറ്റിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ദില്ലി യൂണിവേഴ്‌സിറ്റിക്ക് കത്തെഴുതുകയാണ് ചെയ്തത്.
 
ലോകത്ത് തീവ്രവാദി എന്ന് പറയുമ്പോൾ പേടിപ്പെടുത്തുന്ന ഒരു രൂപം മാത്രമാണുള്ളത്, ഇത് ദേശീയ വികാരത്തെ മുറിവേൽപ്പിക്കുമെന്നും കേന്ദ്രം വ്യക്ത്മാക്കി. സ്വാതന്ത്യസമര സേനാനികളെ കുറിച്ച് പറയുമ്പോൾ പുസ്തകത്തിൽ തീവ്രവാദിയെന്നോ ഭീകരനെന്നോ പരാമർശിക്കരുതെന്നും കേന്ദ്രം കത്തിൽ ആവശ്യപ്പെടുന്നു.
 
സ്വാതന്ത്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടം ( india's Struggle for Freedom) എന്ന പുസ്തകത്തിലാണ് സമരനേതാക്കളെ ഭീകരാക്കിയിരിക്കുന്നത്. സംഭവം പുറത്ത് വന്നതോടെ ഇതിനെതിരെ വൻ പ്രതിഷേധവുമായി ചരിത്രകാരന്മാരും എഴുത്തുകാരുമായ നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്. രാജ്യസഭയിലും വിഷയം ചർച്ച ചെയ്യപ്പെട്ടു. തെറ്റു തിരുത്തണമെന്നായിരുന്നു എല്ലാവരുടേയും ആവശ്യം. ഇതോടെ പുസ്തകം വിവാദത്തിലേക്ക് വഴി മാറുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
About Writer
aparna shaji
അടുത്ത ലേഖനം
എ പ്ലസ് കുറഞ്ഞു: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു