1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi Temperature Rise

ഡല്‍ഹിയില്‍ രണ്ടുവര്‍ഷത്തിനിടയില്‍ ഫെബ്രുവരിയിലെ ഏറ്റവും താപനില ഉയര്‍ന്ന ദിവസം രേഖപ്പെടുത്തി

Delhi Temperature Rise
ഡല്‍ഹിയില്‍ രണ്ടുവര്‍ഷത്തിനിടയില്‍ ഫെബ്രുവരിയിലെ ഏറ്റവും താപനില ഉയര്‍ന്ന ദിവസം രേഖപ്പെടുത്തി. ഞായറാഴ്ച 31.5 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന താപനില 28.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 
 
2006ലാണ് ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 34.1 ഡിഗ്രി സെല്‍ഷ്യസാണ് അന്ന് രേഖപ്പെടുത്തിയത്. ഞായറാഴ്ച സാധാരണ താപനിലയില്‍ നിന്നും ഏഴു ഡിഗ്രി ഉയര്‍ന്ന താപനിലയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 
അടുത്ത ലേഖനം
മുഖ്യമന്ത്രി വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റാണെന്ന് ഹരീഷ് പേരടി