അനുബന്ധ വാര്‍ത്തകള്‍
- പമ്പാനദിയില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു
- ലിപ്ലോക്ക് രംഗങ്ങൾ ഒഴിവാക്കാനാകില്ലെന്ന് സംവിധായകൻ ആദ്യമെ പറഞ്ഞു, ഇതിൽ അശ്ലീലമൊന്നുമില്ല : അനിഖ
- പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തൽ: ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം
- തമിഴ്നാട്ടില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക് ക്രൂര മര്‍ദ്ദനം; കല്ലുകൊണ്ട് മുഖത്തിടിച്ചു
- മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു
നിശബ്ദപ്രചാരണ സമയത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വോട്ടഭ്യര്‍ത്ഥന പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്
തെരഞ്ഞെടുപ്പിന്റെ നിശബ്ദപ്രചാരണ സമയത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വോട്ടഭ്യര്‍ത്ഥന പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. ത്രിപുരയില്‍ നിശബ്ദ പ്രചരണസമയത്ത് തങ്ങള്‍ക്കനുകൂലമായി വോട്ട് അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്ത മുഴുവന്‍ പാര്‍ട്ടികള്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് കമ്മിഷന് നോട്ടീസ് അയച്ചു.
പാര്‍ട്ടി, സ്ഥാനാര്‍ത്ഥി, ചിഹ്നം എന്നിവ പരാമര്‍ശിച്ച് വോട്ടെടുപ്പ് ദിവസവും തലേ ദിവസവും വോട്ടഭ്യര്‍ത്ഥന നടത്തിയതിനാണ് നോട്ടീസ്. ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികള്‍ക്കാണ് കമ്മിഷന്റെ നോട്ടീസ് ലഭിച്ചത്. ഇത്തരത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള കമ്മിഷന്റെ ആദ്യ ഇടപെടലാണിത്.