സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 18 ഫെബ്രുവരി 2023 (16:11 IST)
ലോകത്ത് ഏറ്റവുമധികം പണരഹിത ഇടപാടുകള്‍ നടത്തുന്ന രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുപിഐ പണരഹിത ഇടപാടുകളുടെ കണക്കു നോക്കുമ്പോള്‍ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയാണ് മുന്നിലെന്ന് അദ്ദേഹം പറഞ്ഞു. വിതരണത്തിന്റെയും ഇടപാടിന്റെയും സംയോജനമാണ് ഡിജിറ്റല്‍ സേവനം കൊണ്ട് ലക്ഷ്യമിട്ടത്.
സര്‍ക്കാര്‍ ജനങ്ങളെ ബാങ്ക് അക്കൗണ്ടുകള്‍ എടുക്കുന്നതിന് നിര്‍ബന്ധിച്ചെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അക്കൗണ്ടുകളില്‍ പണമില്ലാതിരിക്കുയും ഇടപാടുകള്‍ നടക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ താഴ്ന്ന വരുമാനക്കാരായ 415,000,000 ആളുകളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.