അനുബന്ധ വാര്‍ത്തകള്‍
- കാത്തിരുന്ന ഫീച്ചർ എത്തി, ടെലഗ്രാമിൽ ഇനി വീഡിയോ കോളും !
- കോവാക്സിന് വിപരീത ഫലങ്ങളില്ല; ആദ്യഘട്ട പരീക്ഷമണം വിജയം, രണ്ടാം ഘട്ടം അടുത്ത മാസം മുതൽ
- ബെംഗളൂരു കലാപം: 60 പേർ കൂടി അറസ്റ്റിൽ, പിടിയിലായരുടെ എണ്ണം 206 ആയി
- വല്ലാർപാടത്ത് എത്തിയ ഡിപ്ലോമാറ്റിക് കാർഗോ പ്രോട്ടോകോൾ വിഭാഗം അറിയാതെ കസ്റ്റംസ് വിട്ടുനൽകി
- ഓഗസ്റ്റ് 27നുമുമ്പ് 88 ലക്ഷം കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കും
എസ്ഐയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പണം തട്ടല്‍; യുവതി അറസ്റ്റില്‍
എസ് ഐയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പണം തട്ടുന്ന യുവതി പൊലിസിന്റെ പിടിയിലായി. ഡല്‍ഹി സ്വദേശിയായ യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊലീസ് വേഷത്തില്‍ ഇവര്‍ കറങ്ങി നടക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ തെറ്റിക്കുന്ന ആരെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഇവര്‍ കേസില്‍ നിന്ന് ഊരാന്‍ പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.
പൊലീസിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. പൊലീസ് പിടിക്കുമ്പോഴും താന്‍ യഥാര്‍ത്ഥ പൊലീസെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ആവശ്യമായ രേഖകള്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ യുവതി കുടുങ്ങുകയായിരുന്നു. ഏറെ നാളായി ഇവര്‍ തട്ടിപ്പ് നടത്തി വരുകയാണെന്നാണ് വിവരം. ഇവര്‍ക്കുപിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.