കാത്തിരുന്ന ഫീച്ചർ എത്തി, ടെലഗ്രാമിൽ ഇനി വീഡിയോ കോളും !

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 14 ഓഗസ്റ്റ് 2020 (12:21 IST)
വാട്ട്സ് ആപ്പിന്റെ പ്രധാന എതിരാളികളായ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പ് ടെലഗ്രാമില്‍ ഇനി വിഡിയോ കോളിങ് ഫീച്ചറും. ടെലഗ്രാമിന്റെ ബീറ്റ 0.7 പതിപ്പിൽ ഫീച്ചർ ഇതിനോടകം തന്നെ ലഭ്യമാണ്. ബീറ്റ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഈ സംവിധാനം ലഭ്യമാകും. നിലവിൽ ഉപയോഗിയ്ക്കുന്ന ടെലഗ്രാം ആപ്പിനൊപ്പം തന്നെ ഈ ബീറ്റ പതിപ്പ് ഉപയോഗിയ്കാൻ സാധിയ്ക്കും.

ബീറ്റാ പതിപ്പ് ഇൻസ്റ്റാൽ ചെയ്ത് ഒതന്റിക്കേഷൻ പൂർത്തിയാക്കുന്നതോടെ നിലവിൽ തന്നെ വീഡിയോകോൾ ഫീച്ചർ ലഭ്യമാകും. ടെലഗ്രാമിന്റെ എല്ലാ പതിപ്പുകളിലേയ്ക്കും അധികം വൈകാതെ തന്നെ ഫീച്ചർ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ. വീഡിയോകോൾ ഗ്രൂപ്പ് വീഡിയോകോൾ ഉൾപ്പടെയുള്ള ഫീച്ചറുകൾ ടെലഗ്രാം സജ്ജമാക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുൻപാണ് ടെലഗ്രാം വോയിസ് കോൾ ലഭ്യമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :