Kerala Weather: ദേ വരുന്നേ തുലാവർഷം ! നാളെ ന്യൂനമർദ്ദത്തിന് സാധ്യത
Kerala Weather: കാലവർഷം വിടവാങ്ങുന്നു, ഇനി കേരളത്തിൽ തുലാവർഷ മഴ. അടുത്ത മൂന്ന് ദിവസത്തേക്ക് മഴ മുന്നറിയിപ്പൊന്നും ഇല്ലെങ്കിലും തുലാവർഷം എത്തുന്നതോടെ മഴയ്ക്ക് സാധ്യത.
തുലാവർഷം
അടുത്ത 2-3 ദിവസത്തിനുള്ളിൽ, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നതിനും അതോടൊപ്പം തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) മഴ ആരംഭിക്കുന്നതിനും സാധ്യത. മന്നാർ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരത്തും, സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മീ. ഉയരത്തിൽ ചക്രവാതച്ചുഴി തുടരുന്നു.
ന്യൂനമർദ്ദം
തെക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഒക്ടോബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. കേരളത്തിൽ 2026 ഒക്ടോബർ 12 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
ഒക്ടോബർ 15,16 തിയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഒക്ടോബർ 13, 14 തിയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഒക്ടോബർ 15, 16 തിയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
ചൂട് ഉയരുന്നു
കേരളത്തിൽ ഇന്ന് (12/10/2026) മുതൽ 14/10/2026 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക. Also Read: 'ദേവികയെ മനഃപൂർവം ഇടിച്ചതോ'; സംശയവുമായി കുടുംബം, നരഹത്യയിൽ ഒതുക്കരുതെന്ന് ആവശ്യം
