ഡല്‍ഹിയുടെ 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആറോളം താപനിലയങ്ങള്‍ അടച്ചിടുന്നു!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (15:12 IST)
കടുത്ത വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയുടെ 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആറോളം താപനിലയങ്ങള്‍ അടച്ചിടുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നുള്ള ചര്‍ച്ചയിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. കൂടാതെ നവംബര്‍ 21 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്. റെയില്‍വേ, മെട്രോ, വിമാനത്താവളം, ബസ് ടെര്‍മിനലുകള്‍ തുടങ്ങിയവയിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒഴിച്ചുള്ളവയാണ് നിര്‍ത്തിവയ്ക്കുക.

അതേസമയം ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ- സര്‍ക്കാര്‍ സ്ഥാപനങ്ങളോട് 50 ശതമാനം വര്‍ക് ഫ്രം ഹോം ജോലി നടപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ 21 വരെ ഇതു തുടരാനാണ് നിര്‍ദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :