വായുമലിനീകരണം രൂക്ഷം: ഒരറിയിപ്പുണ്ടാകുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകളും കോളേജുകളും തുറക്കരുതെന്ന് നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (14:46 IST)
വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഒരറിയിപ്പുണ്ടാകുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകളും കോളേജുകളും തുറക്കരുതെന്ന് നിര്‍ദേശം. എയര്‍ മാനേജ്‌മെന്റ് ക്വാളിറ്റി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ നവംബര്‍ 21 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്.

അതേസമയം ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ- സര്‍ക്കാര്‍ സ്ഥാപനങ്ങളോട് 50 ശതമാനം വര്‍ക് ഫ്രം ഹോം ജോലി നടപ്പാക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ 21 വരെ ഇതു തുടരാനാണ് നിര്‍ദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :