പാലായില്‍ യുവതിയെ കിണറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (12:56 IST)
പാലായില്‍ യുവതിയെ കിണറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. തോടനാല്‍ സ്വദേശിയായ രാജേഷിന്റെ ഭാര്യ ദൃശ്യ(28)ആണ് മരിച്ചത്. ഭര്‍ത്താവിന്റെ വീടിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടാതെ യുവതിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുമുണ്ട്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ സഹോദരന്‍ ആരോപിച്ചു. ശരീരത്തില്‍ തീകൊളുത്തിയ ശേഷം കിണറില്‍ ചാടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :