ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിഷമത്തില്‍ നാടുവിട്ട 14കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (13:08 IST)
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിഷമത്തില്‍ നാടുവിട്ട 14കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍. തൃശൂര്‍ ഇരിങ്ങാലക്കുട കൊരുമ്പിശേരി പോക്കര്‍ പറമ്പില്‍ ഷാബിയുടെ മകന്‍ ആകാശാണ് മരിച്ചത്. കുളത്തിന് സമീപം കുട്ടിയുടെ ചെരുപ്പും സൈക്കിളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :