1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Lottery Ticket

പത്തുകോടി അടിച്ച ലോട്ടറി ടിക്കറ്റ് പച്ചക്കറികളോട് സല്ലപിച്ച് ഫ്രിഡ്‌ജിൽ കിടന്നത് 38 ദിവസം !

വാർത്ത
ക്യാൻബെറ: ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ച ലോട്ടറി ടിക്കറ്റ് ഉടമ പോലുമറിയാതെ ഫ്രിഡ്ജിൽ കിടന്നത് ഒന്നും രണ്ടുമല്ല, 38 ദിവസങ്ങൾ. ഓസ്ട്രേലിയയിലെ ക്യാൻബെറയിലാണ് രസകരമായ ഈ സംഭവം ഉണ്ടായത്. 
 
പത്ത് കോടി രൂപ അടിച്ച ഒന്നാം സമ്മാനക്കാരൻ ടിക്കറ്റുമായി എത്താത്തത് ക്യാൻബെറയിൽ വലിയ വാർത്തയായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ പച്ചക്കറികളോടൊപ്പം ഫ്രിഡ്ജിലായിരുന്നു ഈ സമയത്തെല്ലാം ലോട്ടറി ടിക്കറ്റ്. 
 
വീട്ടു സാധനങ്ങൾ വാങ്ങിയ ദിവസമാണ് ലോട്ടറി ടിക്കറ്റും എടുത്തത് അങ്ങനെ ഉടമയറിയാതെ സാധനങ്ങളോടൊപ്പം ടിക്കറ്റ് ഫ്രിഡ്ജിൽ പെടുകയായിരുന്നു. ടിക്കറ്റിന്റെ കാര്യം തന്നെ ഉടമ മറന്നുപോകുകയും ചെയ്തു. പിന്നീട് ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെയാണ് ടിക്കറ്റ് കണ്ടെത്തുന്നത്. 
 
ടിക്കറ്റിലെ നമ്പർ ഒത്തുനോക്കിയ ഉടമ അമ്പരന്നു. യഥർത്ഥ വിജയിക്കു തന്നെ സമ്മാനം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കാതറിൻ എക്സ്പോഷർ ഫോട്ടോഗ്രാഫിക് അധികൃതർ പറഞ്ഞു.
About Writer
Sumeesh
അടുത്ത ലേഖനം
കോണ്‍ഗ്രസിലെ ‘ശവപ്പെട്ടി വിപ്ലവകാരികള്‍’ അറസ്‌റ്റില്‍; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍