അനുബന്ധ വാര്‍ത്തകള്‍
- ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന
- വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്
- തുർക്കി ഭൂകമ്പത്തിൽ തകർന്നപ്പോൾ ആദ്യം രക്ഷക്കെത്തിയത് ഇന്ത്യ; ഇന്ന് ഇന്ത്യയെ ആക്രമിക്കാൻ ആദ്യമെത്തിയത് തുർക്കിയുടെ ഡ്രോണുകൾ
- 'ഇനിയൊരു ആക്രമണമുണ്ടായാല്‍ യുദ്ധമായി കണക്കാക്കും'; പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ
- എന്ത് ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്താൻ, വിജയം ഇന്ത്യയ്ക്ക്: വന്ദേ മാതരം വിളിച്ച് നവ്യാ നായർ
രാജ്യസ്നേഹത്തിന്റെ മൊത്തകച്ചവടക്കാര്‍ ഭരിക്കുന്നത് മോദിയാണെന്ന് മറന്നോ ? 'കുറ്റങ്ങളെല്ലാം വിക്രം മിസ്രിക്ക് മാത്രം' ? , കടുത്ത സൈബര്‍ ആക്രമണത്തില്‍ അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി
Cyber attack against vikram misri
Cyber attack against vikram misri
നേരത്തെ ഇന്ത്യ- പാകിസ്ഥാന് പ്രശ്നങ്ങളില്‍ നയങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെയും ഭരണാധികളെയും ചോദ്യം ചെയ്തിരുന്നവര്‍ പോലും നിലവിലെ ഭരണനേതൃത്വത്തിനെതിരെ ഒരു വരി പോലും വിമര്‍ശിക്കാന്‍ തയ്യാറല്ല. വിമര്‍ശകര്‍ പലരും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് മറന്ന മട്ടാണ്. എന്നാല്‍ വിക്രം മിസ്രിക്കെതിരെ വഞ്ചകന്, ദേശദ്രോഹി എന്നിങ്ങനെയാണ് അധിക്രമങ്ങള്‍. മകളും അഭിഭാഷകയുമായ വിക്രം മിസ്രിയുടെ മകള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.
അതേസമയം രാജ്യത്തിന്റെ നേതൃത്വം എടുത്ത തീരുമാനത്തില്‍ ഉദ്യോഗസ്ഥനെ പഴിക്കരുതെന്ന് എഐഎംഐഎം നേതാവായ അസദ്ദുദ്ദീന്‍ ഉവൈസി പറഞ്ഞു. 1989 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ മിസ്രി പ്രധാനമന്ത്രിമാരായ ഐ കെ ഗുജ്റാള്‍, മന്മോഹന് സിങ്, നരേന്ദ്ര മോദ്ദി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.