1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rabies cases will increase dramatically

പേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരും, മരിക്കുന്നവരില്‍ 40ശതമാനവും കുട്ടികള്‍; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

ഇതിനുള്ള ഏക പോംവഴി തെരുവുനായകളുടെ വന്ധ്യംകരുണ പദ്ധതി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

Rabies cases will increase dramatically
പേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍. കേരളത്തിലെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. വികെപി മോഹന്‍ കുമാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. ഇതിനുള്ള ഏക പോംവഴി തെരുവുനായകളുടെ വന്ധ്യംകരുണ പദ്ധതി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
 
തെരുവുനായകള്‍ അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തില്‍ വന്ധ്യംകരണ പദ്ധതിയുടെ പ്രായോഗികത പരിശോധിക്കണം. പൊതുസ്ഥലങ്ങളില്‍ കാണുന്ന അക്രമകാരികളായ നായകളെ പെട്ടെന്ന് ഷെല്‍ട്ടറിലാക്കുകയോ നശിപ്പിക്കുകയോ വേണമെന്ന് അദ്ദേഹം പറഞ്ഞു.  പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ പരിപാടികള്‍ തെരുവുനായ വിഷയത്തിലും കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
 
നായ കടിച്ചാല്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച മൂന്ന് ഡോസുള്ള വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയാകും. അതേസമയം വാക്‌സിന്‍ സ്വീകരിച്ച വ്യക്തിയെ നായ കടിച്ചാല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിയാല്‍ മതി. ഇന്ത്യയില്‍ പേവിഷബാധയേറ്റ് മരിക്കുന്നവരില്‍ 40% കുട്ടികളാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആസ്ട്രൽ പ്രൊജക്ഷനിനായി കൊന്നത് കുടുംബത്തിലെ നാല് പേരെ, നന്തൻകോട് കൂട്ടക്കൊലയിൽ ജിൻസൻ രാജ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ