1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Crude oil prices soar

ക്രൂഡോയില്‍ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

Fruit and vegetable exports ,Kerala merchants, Gulf Crisis, Israel- Iran war
ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നാണ് ക്രൂഡോയില്‍ വില കുതിച്ചുയരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 110 ഡോളര്‍ ആണ് ക്രൂഡോയിലിന്റെ വില. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും തിങ്കളാഴ്ച വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ക്രൂഡോയില്‍ വില 100 ഡോളറിന് മുകളില്‍ തുടരുകയാണെങ്കില്‍ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
 
ഒരാഴ്ചകൊണ്ട് ക്രൂഡോയില്‍ വിലയില്‍ 28 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. അതേസമയം ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയില്‍ എത്തി. കഴിഞ്ഞ ആഴ്ച രൂപ എക്കാലത്തെയും താഴ്ന്ന നിലയായ 92.31 രൂപയില്‍ എത്തിയിരുന്നു.
അടുത്ത ലേഖനം
കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, മന്ത്രി ഗണേഷ് കുമാറിനെതിരെ പോലീസ് സഹായം ആവശ്യപ്പെട്ട് ഭാര്യ