1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Crocodile found inside home

വീടിനുള്ളിൽ നാലര അടി നീളമുള്ള മുതല; എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാർ; പിന്നീട് സംഭവിച്ചത്

രാത്രി ഏകദേശം 1 മണി അടുപ്പിച്ച് വീട്ടിനകത്ത് നിന്ന് തട്ടും മുട്ടും കേക്കാൻ തുടങ്ങിയതോടെയാണ് വീട്ടുകാർ ഉറക്കമെഴുന്നേറ്റത്.

Crocodile
പുലർച്ചെ വീടിനകത്ത് കയറിയ മുതല വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഗുജറാത്തിലെ വഡോദരയിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. രാത്രി ഏകദേശം 1 മണി അടുപ്പിച്ച് വീട്ടിനകത്ത് നിന്ന് തട്ടും മുട്ടും കേക്കാൻ തുടങ്ങിയതോടെയാണ് വീട്ടുകാർ ഉറക്കമെഴുന്നേറ്റത്. ആദ്യം പൂച്ചയോ മറ്റോ ആകുമെന്ന് കരുതി കാര്യമാക്കിയില്ല. 
 
എന്നാൽ ഏറെ നേരമായിട്ടും ബഹളം നിൽക്കാതെ വന്നപ്പോഴാണ് വീട്ടുകാർ ശബ്ദം കേട്ടയിടത്തേക്ക് പോയി നോക്കിയത്. വീട്ടിനകത്തെ ശുചിമുറിക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന ഒരു മൂലയിൽ എന്തോ അനക്കം കണ്ടെത്തി. വെളിച്ചമടിച്ച് നോക്കിയ വീട്ടുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടി. 
 
വെളിച്ചം കണ്ട നിമിഷം തൊട്ട്, മുതല കൂടുതൽ പരിഭ്രാന്തിയോടെ അവിടെയെല്ലാം ഓടിനടക്കാൻ തുടങ്ങി. വീട്ടുടമ പെട്ടന്ന് തന്നെ മുതല കുടുങ്ങിയ മുറിയുടെ വാതിൽ പുറത്ത് നിന്ന് അടച്ചു. തുടർന്ന് തൊട്ടടുത്തുള്ള വന്യജീവി സങ്കേതത്തിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. 
 
നാലര അടിയോളം വലിപ്പുമുള്ള മുതലയായിരുന്നു അത്. അക്രമാസക്തമായ നിലയിലായിരുന്നു മുതലയെ വനപാലകർ വീട്ടിൽ കണ്ടെത്തിയത്. ഏറെ പണിപ്പെട്ടാണ് സംഘം മുതലയെ പിടികൂടിയത്. 
അടുത്ത ലേഖനം
സഹോദരന്റെ മുൻ‌കാമുകിയെ തലയ്ക്കടിച്ച് കൊന്നു, മൃതദേഹം കത്തിച്ചു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി യുവാവ്