മുതലയോട് പോരാടി 11കാരി, സാഹസം കൂട്ടുകാരിയെ രക്ഷിക്കാൻ !

വെ‌ബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 1 നവം‌ബര്‍ 2019 (17:09 IST)
പ്രായമായവർപോലും ഭയന്നുവിറക്കുന്ന സമയത്ത് മുതലയോട് പോരാടി കൂട്ടുകാരിയുടെ ജീവൻ രക്ഷിച്ച് 11 കാരി. സിംബാബ്‌വെയിലെ സിൻഡ്രല ഗ്രാമത്തിലാണ് നെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പതിനൊന്നുകാരിയായ റബേക്ക മുൻകോന്വേയും കൂട്ടുകാരു നദിയിൽ നീന്തുന്നതിനിടെയായിരുന്നു അപകടം.

നദിയിൽ നീന്തുന്നതിനിടയിൽ ഒൻപതുകാരിയായ ലതോയ മുവാനിയുടെ കാലിൽ കടിച്ച് നദിയിലൂടെ വലിച്ചുകൊണ്ടുപോകൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട റബേക്ക മറ്റൊന്നും ആലോചിക്കാതെ മുതലുടെ പുറത്തേക്ക് ചാടിക്കയറി കണ്ണുകളിലേക്ക് വിരലുകൾ ആഴ്ത്തുകയായിരുന്നു.

കൂട്ടുകാരിയുടെ കാലിൽനിന്നും പിടി വിടുന്നത് വരെ റബേക്ക മുതലയെ അക്രമിച്ചു. ഇതോടെ മുതല ലതോയ വിട്ടു. ഉടൻ തന്നെ കൂട്ടുകാരിയേയും ചേർത്ത് പിടിച്ച് റബേക്ക കരയിലേക്ക് നീന്തി, പിന്നീട് മുതല ഇവരെ ആക്രമിക്കാൻ ശ്രമിച്ചില്ല. ലതോയയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പരിക്കുകൾ സാരമല്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :