1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Eldos Kunnappally Arrest

എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ ഇരയ്‌ക്കെതിരെ കേസ്

Eldos Kunnappally Arrest
എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ ഇരയ്‌ക്കെതിരെ കേസ്. എംഎല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയ യുവതിക്കെതിരെയാണ് കേസ്. എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യയാണ് പരാതി നല്‍കിയിരിക്കുന്നത്. 
 
എറണാകുളം കുറുപ്പംപടി പൊലീസാണ് കേസെടുത്തിരിക്കുന്നത്. എംഎല്‍എയുടെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എംഎല്‍എയെ ഇന്ന് പരാതിക്കാരിയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കും.
അടുത്ത ലേഖനം
വിദേശത്തു ഉപരിപഠന വാഗ്ദാനം : ലക്ഷങ്ങൾ തട്ടിയെടുത്ത ആൽഫാമേരി ഉടമ പിടിയിൽ