ആദ്യം ഇന്ത്യക്കെതിരെ സെഞ്ചുറി, ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയും, അപൂർവ റെക്കോർഡ് കുറിച്ച് റൂസ്സോ

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (13:25 IST)
ടി20 ലോകകപ്പിൽ ബംഗ്ലാദേശ് പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ട് സെഞ്ചുറിപ്രകടനം നടത്തിയ ദക്ഷിനാഫ്രിക്കയുടെ റിലീ റൂസ്സോയ്ക്ക് അപൂർവ റെക്കോർഡ്. ടി20 ക്രിക്കറ്റിൽ റൂസ്സോയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു റൂസ്സോയുടെ സെഞ്ചുറി. ഇതോടെ ടി20 ക്രിക്കറ്റിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററെന്ന നേട്ടമാണ് റൂസ്സോ സ്വന്തമാക്കിയത്.

2022ല്‍ ഫ്രാന്‍സിന്‍റെ ഗുസ്താവ് മക്കോണ്‍ മാത്രമാണ് റൂസ്സോക്ക് മുമ്പ് ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടിയിട്ടുള്ള ഏക ബാറ്റര്‍. ബംഗ്ലാദേശിനെതിരെ രണ്ടാം വിക്കറ്റിൽ 158 റൺസ് കൂട്ടുകെട്ടുയർത്തിയ റൂസ്സോ ക്വിന്‍റണ്‍ ഡീ കോക്ക് സഖ്യം ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡും പേരിലാക്കി. 2007ലെ ആദ്യ ടി20 ലോകകപ്പിൽ ഹെർഷൽ ഗിബ്സും ജസ്റ്റിൻ കെമ്പും ചേർന്ന് പിരിയാതെ നേടിയ 120 റൺസായിരുന്നു ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന കൂട്ടുക്കെട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :