2022 ടി20 ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ച് റൂസ്സോ, ബംഗ്ലാദേശിനെ 104 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (13:19 IST)
ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെ 104 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക. റിലി റൂസ്സോയുടെ സെഞ്ചുറി പ്രകടനത്തിൻ്റെ മികവിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 206 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 16. 3 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി.

ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റൻ സ്കോറിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒരു ഘട്ടത്തിൽ പോലും വിജയപ്രതീക്ഷ പുലർത്താനായില്ല. നാല് വിക്കറ്റുമായി ആൻ്റിച്ച് നോർക്കിയ തിളങ്ങിയപ്പോൾ വമ്പൻ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ നായകൻ തെമ്പ ബവുമയെ നഷ്ടമായെങ്കിലും മൂന്നാമനായി വന്ന റൂസ്സോയും ഡിക്കോക്കും ചേർന്ന് സ്കോർ ഉയർത്തി.

രണ്ടാം വിക്കറ്റിൽ 163 റൺസ് എടുത്ത ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. റൂസ്സോ 56 പന്തുകളിൽ നിന്ന് 7 ഫോറിൻ്റെയും 8 സിക്സിൻ്റെയും അകമ്പടിയിൽ 109 റൺസെടുത്തു. താരത്തിൻ്റെ ടി20 കരിയറിലെ രണ്ടാം സെഞ്ചുറിയാണിത്. ഡി കോക്ക് 38 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 63 റണ്‍സെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :