ന്യുഡല്‍ഹി|
vishnu|
Last Modified തിങ്കള്‍, 21 ജൂലൈ 2014 (14:42 IST)
സിപിഎമ്മിന്റെ വിപ്ലവം പേരില്‍ മാത്രമേയുള്ളോ? അത്രയേ ഉള്ളു എന്നാണ് ഇപ്പോള്‍ പാര്‍ട്ടി തന്നെ പറയുന്നത്. ഇന്നലെ ഡല്‍ഹിയില്‍ സമാപിച്ച സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നത്.
വര്‍ഗബഹുജന സംഘടനകള്‍ ഉയര്‍ത്തുന്ന സമൂഹത്തിന്റെ താഴേത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ പോലും ഏറ്റെടുക്കാനോ വിജയിപ്പിക്കാനോ പാര്‍ട്ടിക്കു കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ദശകങ്ങളായി പിന്തുടരുന്ന പ്രവര്‍ത്തനശൈലിയും അടവുനയവും പൊളിച്ചെഴുതണമെന്നും പിബി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
ഇതിലുള്‍പ്പെടും. ആഗോളവത്‌ക്കരണനയങ്ങള്‍ നടപ്പാക്കിയതിനു ശേഷമുണ്ടായ മാറ്റങ്ങളോട് പാര്‍ട്ടി വേണ്ട വിധത്തില്‍ പ്രതികരിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു. യുവാക്കള്‍ എന്തുകൊണ്ടാണ് പാര്‍ട്ടിയില്‍നിന്ന് അകന്നു നില്‍ക്കുന്നതെന്നു പരിശോധിക്കണമെന്നും നേതാക്കള്‍ നിര്‍ദേശിച്ചു.
ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച അവലോകനരേഖ ചര്‍ച്ചചെയ്യും.30 വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി സ്വീകരിച്ച നയപരിപാടികള്‍ പരിശോധിക്കുക, മാറ്റങ്ങള്‍ നിര്‍ദേശിക്കുക എന്നിവ അന്ന് ചര്‍ച്ച ചെയ്യും.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികനയത്തെ എതിര്‍ക്കാനും പാര്‍ട്ടി തീരുമാനിച്ചു. ഇതിനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും പിബി യോഗത്തില്‍ തീരുമാനമായി.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സംസ്‌ഥാന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ മൂന്നു ടേം തികയ്‌ക്കുന്ന സാഹചര്യത്തില്‍ കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്ന മുന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കുമെന്നു സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ഇതനുസരിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ബംഗാളിലേയും കേരളത്തിലേയും സംസ്‌ഥാന സെക്രട്ടറിമാരും സ്‌ഥാനമൊഴിയേണ്ടിവരും.