ന്യൂഡല്‍ഹി|
jibin|
Last Updated:
വെള്ളി, 18 ജൂലൈ 2014 (14:51 IST)
അഞ്ചു മിനിറ്റില്‍ മാറി മാറി മറിഞ്ഞത് മറ്റൊരു വിമാന ദുരന്തം കൂടിയായിരുന്നു. തകര്‍ന്നുവീണ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ തൊട്ടു പിന്നിലായി എയര്‍
ഇന്ത്യ വിമാനവും സഞ്ചരിച്ചിരുന്നു.
അതായത് തകര്‍ന്ന വിമാനത്തില്‍ നിന്ന് 25-50 നോട്ടിക്കല്‍ മൈല്‍ (40-50 കിലോമീറ്റര്‍) മാത്രം പിന്നിലായിരുന്നു ഇന്ത്യന്‍ വിമാനം. തകര്‍ന്ന മലേഷ്യന്‍ വിമാനവും എയര്‍ ഇന്ത്യയുടെ വിമാനവും ആ സമയത്ത് സംഘര്‍ഷം നടക്കുന്ന റഷ്യ-ഉക്രൈന്‍ വ്യോമമേഖലയിലായിരുന്നു. ഈ സമയത്താണ് മലേഷ്യന്‍ എയര്‍ലൈന്‍സ് ആക്രമിക്കപ്പെടുന്നതും.
295യാത്രക്കാരുമായി വിമാനം തകര്‍ന്നു വീഴുന്നതും. അതേ സമയം ഇന്ത്യന്‍ വിമാനം തകര്‍ന്നു വീണ മലേഷ്യന്‍ വിമാനത്തെ കടന്നു പോവുകയും ചെയ്തു. ഇതേ സമയത്ത് കോപ്പന്‍ ഹേഗനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ഒരു സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനവും ഇതുവഴി കടന്നുപോയിരുന്നു.