ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ശനി, 19 ജൂലൈ 2014 (16:09 IST)
ഡെല്‍ഹി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൊങ്രസും എഎപിയും തമ്മില്‍ രഹസ്യ ചര്‍ച്ച നടന്നതായി കൊണ്‍ഗ്രസ് എംഎല്‍എആസിഫ് ഖാന്‍.
കേജ്രിവാളിനു പകരം മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണയ്ക്കാമെന്ന് ചര്‍ച്ചയില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചതായും എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതൊടെ ഈ നീക്കം പൊളിയുകയായിരുന്നു എന്നുമാണ് എംഎല്‍എ പറയുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡല്‍ഹിയില്‍ ബിജെപി കുതിരക്കഹ്ചവടം നടത്തുന്നു എന്ന ആരോപണം എഎപി ഉയര്‍ത്താനുള്ള കാരണവും ഇതായിരുന്നു എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ആസിഫ് ഖാന്‍ പറയുന്നത്. ലോക്പാല്‍ ബില്ലില്‍ വിട്ടു വീഴ്ചയ്ക്ക് തയാറാണെന്നും സിസോദിയ മന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനവും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ കമ്മിഷനുകളുടെ അധ്യക്ഷ സ്ഥാനവും കൊണ്‍ഗ്രസ് ആവശ്യപ്പെട്ടതായു അദ്ദേഹം പറഞ്ഞു.
എന്നാല്‍ എഎപി ഈ നിര്‍ദ്ദേശം തള്ളിക്കളുകയായിരുന്നു എന്നാണ് ആസിഫ് ഖാന്‍ പറയുന്നത്. അതേസമയം, കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ ആം ആദ്മി പാര്‍ട്ടി തള്ളി. കോണ്‍ഗ്രസുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ തെളിവു പുറത്തുവിടാന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ വെല്ലുവിളിച്ചു.
സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ ബിജെപിയെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി തിങ്കളാഴ്ച ലഫ്റ്റ്നന്റ് ഗവര്‍ണറെ കാണുമെന്നും സിസോദിയ പറഞ്ഞു. അതിനിടെ മന്ത്രിസഭയുണ്ടാക്കാനില്ലെന്നും പുതിയ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്നും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.