ഡല്‍ഹി പിടിക്കാനുറച്ച് ബിജെപി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ഞായര്‍, 20 ജൂലൈ 2014 (10:57 IST)
ഡല്‍ഹി ഭരണം പിടിക്കാന്‍ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മുന്നോട്ട് പോയ ബിജെപി ആര്‍‌എസ്‌എസ് എതിര്‍പ്പോടെ മാറ്റിവച്ചു എങ്കിലും ഭരണം വിണ്ടും ആം ആദ്മി പാര്‍ട്ടീ കൊണ്ടു പോകാതിരിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. ആം ആദ്മി പാര്‍ട്ടീ കോണ്‍ഗ്രസുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുഇവന്നതിനേ തുടര്‍ന്നാണിത്.

ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ ഡല്‍ഹിയിലും തെരഞ്ഞെടുപ്പു നടത്തണമെന്നതായിരുന്നു ബിജെപി സംസ്ഥാന ഘടകത്തിന്റെ ആദ്യ നിലപാട്. എന്നാല്‍ പിന്നിട് ഈ നീക്കത്തില്‍ നിന്ന് പിന്നോക്കം പോയ ബിജെപിയെ
ആര്‍‌എസ്‌എസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തി പഴയ നിലപാടിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

എന്നാലിപ്പോള്‍ സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതകള്‍ ആരായുകയാണു ബിജെപി. അകാലിദളിന്റെ ഒരംഗമുള്‍പ്പടെ 29 അംഗങ്ങളാണു ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 36 അംഗങ്ങളുടെ പിന്തുണയെന്ന കടമ്പ മറികടക്കുകയാണു പ്രധാന ദൌത്യം. കോണ്‍ഗ്രസിന്റെയോ ആം ആദ്മി പാര്‍ട്ടിയുടെയോ എംഎല്‍എമാരെ കൂട്ടുപിടിച്ചു മുതിര്‍ന്ന തോവും ജക്പുരി എംഎല്‍എയുമായ ജഗദീഷ് മുഖിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന് ബിജെപി വീണ്ടും ജീവന്‍ കൊടുത്തൊരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടി പുറത്താക്കിയ എംഎല്‍എയുടെയും ഒരു ജെഡി-യു അംഗത്തിന്റെയും പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :