പുന:സംഘടനയ്ക്കായി മുഖ്യമന്ത്രി ഡല്‍ഹിക്ക്; എതിര്‍പ്പുമായി ഹസന്‍ രംഗത്ത്

ഉമ്മന്‍ചാണ്ടി , എംഎം ഹസന്‍ , ജി കാര്‍ത്തികേയന്‍ , പുന:സംഘടന
തിരുവനന്തപുരം| jibin| Last Modified ശനി, 19 ജൂലൈ 2014 (12:53 IST)
ജി കാര്‍ത്തികേയന്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങിയതോടെ മന്ത്രിസഭാ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലേക്ക് പോകുന്നു.

പുന:സംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് പോകുന്നത്. വരുന്ന 29നാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നത്.

അതേസമയം മന്ത്രിസഭാ പുനഃസംഘടന നീക്കത്തില്‍ കടുത്ത എതിര്‍പ്പുമായി കെപിസിസി വൈസ് പ്രസിഡന്‍റ് എംഎം ഹസന്‍ രംഗത്തെത്തി. പുനഃസംഘടന നിലവില്‍ ആവശ്യമില്ലെന്നും. വ്യക്തിപരമായ താല്‍പര്യത്തിന് പാര്‍ട്ടിയില്‍ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :