1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid vaccines rate india

കൊവിഡ് വാക്‌സിന്‍ പരമാവധി വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍

Covid Vaccines Rate
കൊവിഡ് വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയാണ് നിശ്ചയിച്ചത്. കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയുമാണ് നിശ്ചയിച്ചത്. കൂടാതെ റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്കിന് 1145 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാം. സര്‍വീസ് ചാര്‍ജുള്‍പ്പെടെയുള്ള നിരക്കാണിത്. 
 
അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
വ്യത്യസ്ത പീഡനക്കേസുകളില്‍ രണ്ട് പേര്‍ പിടിയില്‍